Tuesday 31 October 2023 11:51 AM IST : By സ്വന്തം ലേഖകൻ

‘അകാലത്തിൽ വിധി അടർത്തി മാറ്റിയ പൊന്നോമനയുടെ ഓർമ്മകൾ ഇന്നും ഹൃദയത്തിൽ പേറുന്ന അച്ഛൻ...’: പിന്തുണയുമായി അശ്വതി

aswathy

മാധ്യമപ്രവർത്തകയോട് നടൻ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന പരാതിയും കേസും ചർച്ചയാകവേ, താരത്തിന് പിന്തുണയുമായി നടി അശ്വതി.

‘ഒരു നല്ല മനുഷ്യൻ ... ഒരു നല്ല മനുഷ്യ സ്നേഹി ... അകാലത്തിൽ വിധി അടർത്തി മാറ്റിയ പൊന്നോമനയുടെ ഓർമ്മകൾ ഇന്നും ഹൃദയത്തിൽ പേറുന്ന ഒരു നല്ല അച്ഛൻ ... രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുത് ... തന്റെ പ്രവർത്തി ആ കുട്ടിയെ വേദനിപ്പിച്ചു എന്ന് അറിഞ്ഞ നിമിഷം തന്നെ നിരുപാധികം ക്ഷമ ചോദിച്ചത് തന്നെ ആ മനസിന്റെ വലിപ്പം ... സ്ത്രീ സംരക്ഷണത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങൾ വ്യക്തി ഹത്യ നടത്താനും രാഷ്ട്രീയ മുതലെടുപ്പിനും ആയി ഉപയോഗിക്കാതിരിക്കുക ... അതിന് ലഭിക്കുന്ന തിരിച്ചടികളുടെ കാലം വിദൂരം അല്ല’.– അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ, സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ താരത്തിന് പിന്തുണയുമായി സിനിമ–ടെലിവിഷൻ രംഗത്തെ നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്.