Wednesday 13 November 2019 02:40 PM IST : By സ്വന്തം ലേഖകൻ

‘അവർ ഇടം വലം പുച്ഛം വാരി വിതറുകയാണ് സുഹൃത്തുക്കളെ...വിതറുകയാണ്’ !! വൈറലായി അശ്വതിയുടെ പോസ്റ്റ്

aswathy-new

മലയാളികളുടെ പ്രിയങ്കരരായ ടെലിവിഷൻ അവതാരകരാണ് അശ്വതി ശ്രീകാന്തും മിഥുൻ രമേശും. ഇരുവർക്കും ചുരുങ്ങിയ കാലത്തിനിടെ വലിയ സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ ലഭിച്ചത്. വേറിട്ട ശൈലിയും അവതരണത്തിലെ മനോഹാരിതയുമാണ് ഇരുവരെയും വ്യത്യസ്തരാക്കുന്നത്. സോഷ്യൽ മീഡിയയിലും ഇവർ സജീവമാണ്.

ഇപ്പോഴിതാ, അശ്വതി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ഒരു ചിത്രവും കുറിപ്പും അതിന് മിഥുൻ നൽകിയ രസികൻ മറുപടിയുമാണ് വൈറൽ.

മിഥുന്‍ രമേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ച്, ‘അവർ ഇടം വലം പുച്ഛം വാരി വിതറുകയാണ് സുഹൃത്തുക്കളെ...വിതറുകയാണ് !!’ എന്നാണ് അശ്വതി കുറിച്ചത്.

ചെറിയൊരു പ്രശ്നത്തിന് ഇങ്ങനെയൊക്കെ മുഖം തിരിച്ചുനില്‍ക്കേണ്ട കാര്യമുണ്ടോ, നമുക്ക് എല്ലാം പറഞ്ഞ് കോംപ്ലിമെന്‍സാക്കാമെന്നായിരുന്നു മിഥുന്റെ മറുപടി.