Monday 21 September 2020 10:42 AM IST : By സ്വന്തം ലേഖകൻ

അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്, ഒരാൾക്കും നമ്മെ പിരിക്കാൻ കഴിയില്ല! മകളുടെ പിറന്നാളിന് ഹൃദയസ്പർശിയായ വിഡിയോയുമായി ബാല

bala

നടൻ ബാലയുടെയും ഗായിക അമ‍ൃത സുരേഷിന്റെയും മകൾ പാപ്പു എന്ന അവന്തികയുടെ ജൻമദിനമാണ് ഇന്ന്. മകളുടെ പിറന്നാളിന് ഹൃദയസ്പർശിയായ ഒരു വിഡിയോ ബാല ഫെയ്സ്ബുക്കിൽ പങ്കുവച്ചത് ഇതിനോടകം വൈറൽ ആണ്.

പാപ്പുവിനെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന്നും ഒരാൾക്കും നമ്മെ പിരിക്കാൻ കഴിയില്ലെന്നും ബാല വിഡിയോയിൽ പറയുന്നു. അവന്തികയുമൊത്തുള്ള ചിത്രങ്ങൾ കോർത്തിണക്കിയാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്.

‘സെപ്റ്റംബർ 21, പാപ്പു ഹാപ്പി ബര്‍ത് ഡേ ടു യു. ഞാൻ സത്യം പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാൻ പറ്റില്ല. ജീവിതത്തിൽ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാൻ നിന്നെ കണ്ടിരിക്കും.’– വിഡിയോയിൽ ബാല പറയുന്നു.

ബാല പങ്കുവച്ച വിഡിയോ കാണാം