മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ ഒരു മനോഹര ചിത്രം വൈറലായിരുന്നു. ഒരു കസേരയിലിരുന്ന്, മിറർ സെൽഫി പകർത്തിയതാണ് ചിത്രം.
ഇപ്പോഴിതാ, ആ ചിത്രത്തെ ഓർമിപ്പിക്കുന്ന തന്റെ ചില സെൽഫികൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി ഭാവന. ‘കോപ്പിയിങ്ങ് മഞ്ജു വാരിയർ സെയിം പ്ലേയ്സ്, സെയിം ചെയർ’ എന്ന കുറിപ്പോടെയാണ് ഭാവന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ജു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഭാവനയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് മഞ്ജു വാരിയരും ഭാവനയും. ജീവിതത്തിലെ സന്തോഷത്തിലും സങ്കടങ്ങളിലും താങ്ങും തണലുമായി ഇവരുവരും പരസ്പരം നിൽക്കാറുണ്ട്.