Saturday 21 September 2019 10:46 AM IST : By സ്വന്തം ലേഖകൻ

‘അല്‍പം കരുണ കാണിക്കുന്നതിന്റെ പേരില്‍ മനുഷ്യന് ഒന്നും നഷ്ടപെടാനില്ല’! മുയലുകൾക്ക് തീറ്റകൊടുക്കുന്ന ചിത്രവും കുറിപ്പും പങ്കുവച്ച് ഭാവന

bhavana

മലയാളത്തിന്റെ പ്രിയതാരമാണ് ഭാവന. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഭാവനയുടെ ആരാധക പിന്തുണയിൽ തീരെയും കുറവു വന്നിട്ടില്ല. ഇപ്പോഴിതാ, താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പുതിയ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

മൃഗങ്ങളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുളള പോസ്റ്റാണ് ഇത്. ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം മുയലുകള്‍ക്ക് തീറ്റ കൊടുക്കുന്ന തന്റെ ചിത്രവും ഭാവന പങ്കുവച്ചിട്ടുണ്ട്. മുന്‍പ് ഒരു പട്ടി പട്ടിണി മൂലം മരിച്ചതിന്റെ വാര്‍ത്ത, ഹൃദയഭേദകം എന്ന കുറിപ്പോടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. അവയെ സ്നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൂടി അവരോട് ക്രൂരത കാട്ടരുതെന്ന് നടി അഭ്യര്‍ത്ഥിച്ചിരുന്നു.

മലയാളത്തില്‍ പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന ചിത്രത്തിലായിരുന്നു ഭാവന ഒടുവില്‍ അഭിനയിച്ചത്. കന്നഡത്തില്‍ 96ന്റെ റീമേക്കായ 99 ആണ് ഭാവനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഇന്‍സ്പെക്ടര്‍ വിക്രം,ബജ്റംഗി 2 എന്നിവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ കന്നഡ ചിത്രങ്ങള്‍.