Monday 12 October 2020 09:09 AM IST : By സ്വന്തം ലേഖകൻ

‘എല്ലാ കാര്യങ്ങളും ഇതു പോലെ എളുപ്പമായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു’! ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് ഭാവന

bhavana

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച്, രസകരമായ കുറിപ്പുമായി മലയാളത്തിന്റെ പ്രിയനായിക ഭാവന. ‘എല്ലാ കാര്യങ്ങളും തടിവയ്ക്കുന്ന അത്ര എളുപ്പമായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു’ എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല. എങ്കിലും സമൂഹമാധ്യമങ്ങളിൽ തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം പോസ്റ്റ് ചെയ്യാറുണ്ട്.

മോഡേൺ ലുക്കിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് പുതിയ ചിത്രങ്ങളിൽ ഭാവന. ചിത്രങ്ങളും കുറിപ്പും ഇതിനോടകം വൈറൽ ആണ്.