Saturday 22 June 2019 10:57 AM IST : By സ്വന്തം ലേഖകൻ

ആവേശത്തിരയിളക്കി ‘ബിഗിലി’ന്റെ ഫസ്റ്റ് ലുക്ക്! ആരാധകർക്ക് ദളപതിയുടെ പിറന്നാൾ സമ്മാനം

bigil-new

ആവേശത്തിരയിളക്കി ‘ബിഗിലി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ദളപതിയുടെ മറ്റൊരു മാസ് വെടിക്കെട്ടാകും ‘ബിഗില്‍’ എന്ന് പോസ്റ്ററിലെ താരത്തിന്റെ ഡബിൾ ഗെറ്റപ്പ് സൂചന തരുന്നു.

‘തെരി’, ‘മെർസൽ’ എന്നീ വൻ ഹിറ്റുകൾക്കു ശേഷം വിജയും സംവിധായകൻ ആറ്റ്ലീയും ഒന്നിക്കുമ്പോൾ മറ്റൊരു തകര്‍പ്പൻ ഹിറ്റിൽ കുറഞ്ഞ് മറ്റൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.

സംവിധായകന്‍ ആറ്റ്ലിയാണ് വിജയ്ക്കുള്ള പിറന്നാള്‍ സമ്മാനമായി ഇന്നലെ വൈകിട്ട് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഇന്നാണ് താരത്തിന്റെ ജൻമദിനം.

വിജയ് ഡബിള്‍ ഗെറ്റപ്പിലെത്തുന്ന ചിത്രമാണ് ബിഗില്‍. പോസ്റ്ററില്‍ രണ്ട് ഗെറ്റപ്പിലാണ് താരത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒന്ന് അല്‍പ്പം നര കയറിയ, മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കസേരയില്‍ ഇരിക്കുന്ന മാസ് ഗെറ്റപ്പും മറ്റൊന്ന് ഫുട്ബോൾ കോച്ചായ ചെറുപ്പകാരനുമാണ്.

നയന്‍താര നായികയാവുന്ന ചിത്രം ഒരു ഫുട്ബോള്‍ കോച്ചിന്റെ കഥ പറയും. വിവേക്, കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും താരനിരയിലുണ്ട്. എആര്‍ റഹ്മാന്റേതാണ് സംഗീതം. കെജി വിഷ്ണുവാണ് ഛായാഗ്രഹണം. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും.

ബിഗിലില്‍ നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര് എയ്ഞ്ചല്‍ എന്നാണ്. ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയ് കഥാപാത്രങ്ങളുടെ പേരുകൾ.