Monday 29 November 2021 12:34 PM IST : By സ്വന്തം ലേഖകൻ

സേതുരാമയ്യരുടെ അഞ്ചാം വരവിന് തുടക്കം: ചിത്രീകരണം കൊച്ചിയിൽ തുടങ്ങി

cbi

മമ്മൂട്ടിയുടെ സേതുരാമയ്യർ സിബിഐ വീണ്ടും വരുന്നു. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം കൊച്ചിയിൽ തുടങ്ങി. സംവിധായകൻ കെ. മധു, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, നിർമാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചൻ തുടങ്ങിയവർ പൂജ ചടങ്ങിൽ പങ്കെടുത്തു. മമ്മൂട്ടി ഡിസംബര്‍ 5 ന് ചിത്രത്തിൽ ജോയിന്‍ ചെയ്യും.

എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് ഉദ്ദേശം.

അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജേക്‌സ് ബിജോയ് സംഗീത സംവിധാനം. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷും സായി കുമാറും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.