Saturday 28 March 2020 12:13 PM IST : By സ്വന്തം ലേഖകൻ

സുകു അങ്ങ് ജോർദാനിലാ...ഞങ്ങളൊക്കെ ഇവിടെയും...! വിഡിയോ കോളിൽ ഒന്നിച്ച് ക്ലാസ് മേറ്റ്സ് ടീം

clasmates

ലോക്ക് ഡൗണ്‍ കാലത്ത് വിഡിയോ കോളിൽ ഒന്നിച്ച് ക്ലാസ് മേറ്റ്സ് ടീം. ക്ലാസ്മേറ്റ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച, മലയാളത്തിന്റെ പ്രിയതാരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നരേൻ, ജയസൂര്യ എന്നിവർ കോൺഫറൻസ് വിഡിയോ കോളിൽ സംസാരിക്കുന്നതിന്റെ സ്ക്രീൻ ഷോട്ട് ഇതിനകം വൈറലാണ്. ഇന്ദ്രജിത്തും ജയസൂര്യയും ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചിട്ടുണ്ട്.

ജോർദാനിൽ നിന്ന് സുകു (പൃഥ്വി) ചേർന്നപ്പോൾ കൊച്ചിയിൽ നിന്നും പയസും (ഇന്ദ്രജിത്ത്) സതീശൻ കഞ്ഞിക്കുഴിയും ( ജയസൂര്യ) കോളിൽ എത്തി. മുരളി (നരേൻ) െചന്നൈയിലും.

‘സെല്‍ഫ് ഐസലോഷേൻ ദിവസങ്ങൾ. ക്ലാസ്മേറ്റ്സ് വിഡിയോ കോൺഫറൻസ് കോളിൽ’- ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത് കുറിച്ചു.