Saturday 08 March 2025 10:50 AM IST : By സ്വന്തം ലേഖകൻ

ഹരീഷ് പേരടി നിർമാതാവും നായകനുമാകുന്നു: ‘ദാസേട്ടന്റെ സൈക്കിൾ’ ട്രെയിലർ എത്തി

dasettante cycle

ഹരീഷ് പേരടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ ന്റെ ട്രെയിലർ എത്തി. അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം മാർച്ച്‌ 14 ന് തിയറ്ററുകളിലെത്തും. ഹരീഷ് പേരടിക്കൊപ്പം വൈദി പേരടി, അഞ്ജന അപ്പുക്കുട്ടൻ, അനുപമ, കബനി, എൽസി സുകുമാരൻ, രത്നാകരൻ എന്നിവരും അഭിനയിക്കുന്നു.

ഹരീഷ് പേരടി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി. വിമല. എഡിറ്റർ: ജോമോൻ സിറിയക്ക്, തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ.സി. ഗിരീശൻ സംഗീതം പകരുന്നു. ബിജിഎം പ്രകാശ് അലക്സ്‌. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നൗഫൽ പുനത്തിൽ. ലൈൻ പ്രൊഡ്യൂസർ – പ്രേംജിത്. കെ, പ്രൊഡക്‌ഷൻ കൺട്രോളർ – നിജിൽ ദിവാകരൻ, കല – മുരളി ബേപ്പൂർ, മേക്കപ്പ് – രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം – സുകേഷ് താനൂർ, പിആർഒ – എ.എസ്. ദിനേശ്.