Wednesday 03 April 2024 10:20 AM IST : By സ്വന്തം ലേഖകൻ

‘വിനീതേട്ടൻ പണ്ടേ അവളോട് പറഞ്ഞതാ...’: രസികൻ വിഡിയോ പങ്കുവച്ച് ദീപക് പറമ്പോല്‍

deepak

പ്രശസ്ത തെന്നിന്ത്യൻ നടി അപർണ ദാസും മലയാളത്തിന്റെ പ്രിയയുവനടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ. ഏപ്രില്‍ 24നു വടക്കാഞ്ചേരിയില്‍ വച്ചാണു വിവാഹം. ഇരുവരും പ്രണയത്തിലാണ്.

ഇപ്പോഴിതാ, വിനീത് ശ്രീനിവാസൻ നായകനായ, ‘മനോഹരം’ എന്ന ചിത്രത്തിലെ ഒരു രസകരമായ സീൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ദീപക്. ഈ ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ‘വിനീതേട്ടൻ പണ്ടേ അവളോട് പറഞ്ഞതാ...’ എന്ന കുറിപ്പോടെയാണ് തങ്ങൾ മൂവരും ഒന്നിച്ചുള്ള ഈ രസികൻ വിഡിയോ ദീപക് പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിൽ തമിഴകത്ത് അരങ്ങേറിയ അപർണ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായി. ‘ആദികേശവ’യിലൂടെയാണ് തെലുങ്ക് അരങ്ങേറ്റം. അടുത്തിടെ വമ്പൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിൽ എത്തി നിൽക്കുകയാണ് ദീപക് പറമ്പോളിന്റെ അഭിനയ ജീവിതം.