Thursday 13 December 2018 02:29 PM IST : By സ്വന്തം ലേഖകൻ

‘വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചു കൂടെ?’ സൈബർ ആക്രമണം നേരിട്ട് ദീപിക പദുക്കോണ്‍

deepika-new

ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ പേരിൽ സൈബർ ആക്രമണം നേരിട്ട് ദീപിക പദുക്കോണ്‍. താരം വിവാഹശേഷം നടത്തിയ ആദ്യ ഫോട്ടോഷൂട്ടിനാണ് സദാചാരവാദികളുടെ ആക്രമണം. ഒരു മാഗസിന്റെ ഫോട്ടോഷൂട്ടിനായി ഗ്ലാമറസ് വേഷം ധരിച്ച നടി കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടി വരുന്നത്. ‘വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചു കൂടെ? ഫോട്ടോഷൂട്ട് ഒക്കെ കൊള്ളാം പക്ഷേ ഇങ്ങനെ അതിരു വിടരുത് ‘ എന്നൊക്കെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ച ചിത്രങ്ങള്‍ക്കു താഴെ ആരാധകർ കുറിക്കുന്നത്. എന്നാൽ അപൂര്‍വം ചിലര്‍ ദീപികയെ പിന്തുണയ്ക്കുന്നുമുണ്ട്.

deepika-new-2

വിമര്‍ശകരോട് ദീപിക ഇതു വരെ പ്രതികരിച്ചിട്ടില്ല. രൺവീർ സിങ്ങുമായുള്ള വിവാഹ ശേഷം ദീപികയുടെതായി പുറത്തു വരുന്ന ആദ്യ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിത്.

മുൻപ് സമന്ത രൂത്ത് പ്രഭു ഉൾപ്പടയുള്ള പല താരങ്ങളും സമാനമായ ആക്രമണം നേരിട്ടിട്ടുണ്ട്.