Saturday 23 June 2018 03:14 PM IST : By സ്വന്തം ലേഖകൻ

ചിത്രീകരണത്തിനിടയിൽ ധനുഷിനു പരുക്ക്; വേദന മറന്ന് അഭിനയം തുടർന്ന് താരം

Dhanushsliderfinal

ചിത്രീകരണത്തിനിടയിൽ ധനുഷിന് പരുക്ക്. മാരി ടുവിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയിൽ ധനുഷിന്റെ വലതു കാൽ മുട്ടിനും ഇടതു കൈയിലും പരുക്കേല്‍ക്കുകയായിരുന്നു. എന്നാൽ പരുക്കേറ്റിട്ടും ധനുഷ് ചിത്രീകരണം നിർത്തി വയ്ക്കാന്‍ സമ്മതിച്ചില്ല. വൻ ഹിറ്റായ മാരിയുടെ രണ്ടാം ഭാഗമാണ് മാരി ടു. ചിത്രത്തിൽ ടൊവിനോ തോമസാണ് വില്ലൻ വേഷത്തിൽ. ധനുഷും ടൊവിനോയും തമ്മിലുള്ള ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം. ഉദ്വേഗജനകമായ സംഘട്ടന രംഗങ്ങളാണ് മാരി 2 ഹൈലൈറ്റ്. ചിത്രീകരണത്തിനിടയിൽ അപ്രതീക്ഷിതമായി തിരിയുന്നതിനിടെയാണ് പരുക്കേറ്റത്. എന്നാൽ കഠിനമായ വേദന മറന്നും അദ്ദേഹം അഭിനയം തുടരുകയായിരുന്നു. ബാലാജി മോഹനാണ് മാരി ‍ടുവിന്റെ സംവിധായകൻ. സായി പല്ലവിയാണ് നായിക. വരലക്ഷ്മി ശരത് കുമാര്‍, ക്രെഷ്‌ന, റോബോ ശങ്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.