Saturday 04 December 2021 10:29 AM IST : By സ്വന്തം ലേഖകൻ

പുത്തൻ ലുക്കിൽ ജനപ്രിയ നായകൻ, മാസ് ചിത്രത്തിനുള്ള മേക്കോവർ എന്നു സൂചന: ചിത്രങ്ങൾ വൈറൽ

dileep

ആരാധകർ ആഘോഷമാക്കി ജനപ്രിയനായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ. നാദിർഷ, രഞ്ജിനി ഹരിദാസ് എന്നിവരുൾപ്പെടുന്ന ടീമിനൊപ്പം ദിലീപ് ദുബായിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ പകർത്തിയതാണ് ഈ ചിത്രങ്ങൾ.

താടി നീട്ടി, പുത്തൻ ഗെറ്റപ്പിലാണ് താരം ഇപ്പോൾ. ബി.ഉണ്ണികൃഷ്ണൻ–ഉദയകൃഷ്ണ ടീമിനൊപ്പമുള്ള പുതിയ ചിത്രത്തിനു വേണ്ടിയാണ് ദിലീപിന്റെ ഈ മേക്കോവർ എന്നാണ് സൂചന.

വോയിസ് ഓഫ് സത്യനാഥൻ, കേശു ഈ വീടിന്റെ നാഥൻ എന്നിവയാണ് ദിലീപിന്റെ പുതിയ ചിത്രങ്ങൾ.