ദിയയുടെ വീട്ടിലെ പെണ്ണുകാണൽ ചടങ്ങിനിടെ അപമാനിക്കപ്പെട്ടെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് കൃത്യമായ മറുപടി നൽകി അശ്വിൻ. മുഴുവന്‍ വിവരങ്ങളും അറിയാതെ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് ദുഃഖകരമാണെന്ന് അശ്വിൻ പഫയുന്നു. ദിയയുടെ കുടുംബം ഏറെ സ്നേഹത്തോടെയാണ് തങ്ങളെ സ്വീകരിച്ചതെന്നും അവർ നൽകിയ ഭക്ഷണസാധനങ്ങളെ വച്ച് നെഗറ്റിവ് വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അശ്വിൻ പറഞ്ഞു. അശ്വിനേയും കുടുംബത്തെയും ദിയയുടെ കുടുംബം വേണ്ടവിധത്തിൽ വിരുന്നൊരുക്കി സ്വീകരിച്ചില്ലെന്നും ഒട്ടും താൽപര്യമില്ലാതെയാണ് ദിയയുടെ കുടുംബാംഗങ്ങൾ ഇരുന്നതെന്നുമായിരുന്നു സോഷ്യൽ മീഡിയ പ്രചാരണം.
അശ്വിന്റെ മറുപടി കമന്റ്:
‘‘എന്നെ അവരുടെ വീട്ടിലേക്ക് സ്വീകരിച്ചതിന് ദിയയുടെ അച്ഛനോടും അമ്മയോടും ഞാന്‍ ആദ്യം മനസു നിറഞ്ഞ നന്ദി പറയുന്നു. ഇത്രയും ഊഷ്മളമായ സ്വീകരണം അവരുടെ അടുത്തു നിന്നും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചത് അല്ല. ഞങ്ങള്‍ നടത്തിയ സംഭാഷണം വളരെ പോസിറ്റീവായിരുന്നു. അവര്‍ നല്‍കിയ ലഘുഭക്ഷണങ്ങളുടെ എണ്ണത്തെ കുറിച്ച് നെഗറ്റീവ് പറയുന്നവർ സത്യാവസ്ഥ മനസിലാക്കണം., അപ്പോള്‍ സമയം വൈകുന്നേരം 5 മണി ആയിരുന്നു. കുറച്ച് മുമ്പ് ഉച്ചഭക്ഷണം കഴിച്ചിട്ടായിരുന്നു ആ യാത്ര. എന്റെ കുടുംബം ശുദ്ധ വെജിറ്റേറിയന്‍സ് ആയതിനാല്‍ ഞങ്ങള്‍ക്ക് കുറഞ്ഞ അളവിലേ വൈകുന്നേരം ലഘുഭക്ഷണം കഴിക്കാന്‍ കഴിയൂ. ആ വസ്തുത ഞങ്ങള്‍ക്ക് അറിയാം.
ഞങ്ങള്‍ക്കിഷ്ടപ്പെട്ട പലഹാരങ്ങള്‍ മേശപ്പുറത്ത് എത്തിക്കുന്ന കാര്യത്തിൽ ദിയയുടെ കുടുംബം വളരെയധികം ശ്രദ്ധാലുക്കളായിരുന്നു. കൂടാതെ ഇത് വളരെ അനൗപചാരിക കൂടിക്കാഴ്ചയായിരുന്നു. രണ്ട് കുടുംബങ്ങള്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു. കുടുംബത്തിലെ എല്ലാവരും അവര്‍ക്കിഷ്ടമുള്ളത് ധരിച്ചിരുന്നു. ഞങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല. മുഴുവന്‍ വിവരങ്ങളും അറിയാതെ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. ഇങ്ങനെ കമന്റ് ചെയ്യേണ്ടിവന്നത് തന്നെ കഷ്ടമാണ്. ദയവായി ജീവിക്കാന്‍ അനുവദിക്കുക.’’–അശ്വിന്റെ വാക്കുകൾ.
കൃഷ്ണകുമാറിന്റെ വീട്ടിൽ അശ്വിൻ കുടുംബ സമേതം ദിയയെ പെണ്ണുകാണാൻ എത്തിയതിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായിരുന്നു.