Thursday 10 January 2019 06:02 PM IST : By സ്വന്തം ലേഖകൻ

ഇന്ത്യൻ ജഴ്സിയിൽ ‘വിക്കറ്റ് കീപ്പർ ഡിക്യു’; ചിത്രം വൈറൽ

dq-new

ഈ വർഷം ദുൽഖർ സൽമാന്റെ വൻ പ്രൊജക്ടുകളിലൊന്നാണ് ബോളിവുഡ് ചിത്രം ‘സോയ ഫാക്ടർ’. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ കുഞ്ഞിക്കയുടെ ഒരു സ്പെഷ്യൽ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നീല കുപ്പായത്തിൽ, ഗ്ലൗസും പാഡുമണിഞ്ഞ് വിക്കറ്റ് കീപ്പറായാണ് ഡിക്യുവിന്റെ നിൽപ്പ്. എന്തായാലും സംഗതി ഹിറ്റായിക്കഴിഞ്ഞു.

രജപുത്ര പെൺകുട്ടിയായ സോയ സിങ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ‘സോയ ഫാക്ടർ’. ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രമായ ‘കർവാൻ’ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിനായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ദുൽഖറിന്റെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. കൊച്ചിയിലെ കൗണ്ടി ഇൻഡോർ നെറ്റ്സിലായിരുന്നു പരിശീലനം. മുൻ മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽഖറിന് പരിശീലനം നൽകിയത്.

സോനം കപൂറാണ് ചിത്രത്തിലെ നായിക.