Wednesday 24 April 2019 11:41 AM IST : By സ്വന്തം ലേഖകൻ

‘ഇങ്ങനെ വെറുതെ ഇരുന്നാല്‍ മതിയോ, കഥ ഒന്നും കേള്‍ക്കുന്നില്ലേ’ ? ഉമ്മച്ചിയുടെ ടെൻഷൻ വെളിപ്പെടുത്തി ദുൽഖർ

dq-new-new

‘ഒരു യമണ്ടൻ പ്രേമകഥ’ റിലീസിനെത്തുമ്പോൾ, ഒന്നര വർഷത്തിനു ശേഷമാണ് ദുൽഖർ സൽമാൻ നായകനാകുന്ന ഒരു മലയാള സിനിമ തിയേറ്ററിലെത്തുന്നത് എന്ന വിശേഷണം കൂടി അതിനുണ്ട്. എന്നാൽ ദുൽഖർ ഇക്കാലമത്രയും മലയാളത്തിൽ സിനിമ ചെയ്യാതിരുന്നതിൽ ആരാധകരെക്കാൾ ടെൻഷനടിച്ച മറ്റൊരാളുണ്ട്. മറ്റാരുമല്ല, ദുൽഖറിന്റെ ഉമ്മച്ചി തന്നെ.

മലയാളത്തില്‍ തന്റെ ഒരു സിനിമ ഇറങ്ങിയിട്ട് കുറേ കാലമായതിനാല്‍, താന്‍ വെറുതെ ഇരിക്കുന്നത് കാണുമ്പോള്‍ ഉമ്മയ്ക്ക് ടെന്‍ഷനാണെന്ന് ദുൽഖർ പറയുന്നു. ഒരു ചാനല്‍ ഷോയ്ക്കിടെയാണ് ദുല്‍ഖറിന്റെ വെളിപ്പെടുത്തല്‍.

‘‘മലയാളത്തില്‍ എന്റെ ഒരു സിനിമ ഇറങ്ങിയിട്ട് കുറേ കാലമായി. ഇപ്പോള്‍ ഞാന്‍ വീട്ടില്‍ വെറുതെ ഇരിക്കുന്നത് കാണുമ്പോള്‍ ഉമ്മച്ചിക്ക് ടെന്‍ഷനാണ്. ഇങ്ങനെ വെറുതെ ഇരുന്നാല്‍ മതിയോ? ഇന്നു കഥ ഒന്നും കേള്‍ക്കുന്നില്ലേ എന്നൊക്കെ ഉമ്മച്ചി ചോദിക്കും. ഞാന്‍ ആണെങ്കില്‍ നാളെ ഒരു കഥ കേള്‍ക്കുന്നുണ്ട് എന്നൊക്കെ പറയും. പിന്നെ ഇടയ്ക്ക് ഉമ്മ വരുമ്പോള്‍ ഫോണൊക്കെ വിളിച്ച് തിരക്ക് അഭിനയിക്കും’’.– ദുല്‍ഖറിന്റെ രസകരമായ അനുഭവം ഇങ്ങനെ.