Thursday 18 February 2021 09:09 AM IST : By സ്വന്തം ലേഖകൻ

‘പിറന്നാൾ കുട്ടി ഉറങ്ങിപ്പോയ ആ വലിയ പാര്‍ട്ടി ഞാൻ ഒരിക്കലും മറക്കില്ല’! മായക്കുട്ടിക്ക് ആശംസകളുമായി ചാലു ചേട്ട: പോസ്റ്റ് വൈറൽ

dulquer

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൽലാലിന്റെ ആദ്യപുസ്തകമാണ് കവിതകളുടെയും ചിത്രങ്ങളുടെയും സമാഹാരമായ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’. ഇപ്പോഴിതാ, വിസ്മയയുടെ പുസ്തകത്തെക്കുറിച്ചും വിസ്മയയെക്കുറിച്ചും ദുൽഖർ സൽമാൻ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘വിസ്മയയെക്കുറിച്ചുള്ള ഏറ്റവും പ്രിയപ്പെട്ട ഓർമ ചെന്നൈയിൽ വെച്ചു നടന്ന അവളുടെ ഒന്നാം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ടാണ്. അവൾക്കു വേണ്ടി വലിയ ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്. അതിമനോഹരമായ വസ്ത്രം അണിഞ്ഞ് ക്യൂട്ടായിരുന്നു അവൾ. കുറച്ചുകഴിഞ്ഞപ്പോൾ പിറന്നാളുകാരിയെ കാണാനില്ല. കുഞ്ഞ് ഉറങ്ങിപ്പോയെന്ന് അവളുടെ അമ്മ പറഞ്ഞു. പിറന്നാൾ കുട്ടി ഉറങ്ങിപ്പോയ ആ വലിയ പാര്‍ട്ടി ഞാൻ ഒരിക്കലും മറക്കില്ല. ഇന്നവൾ വളർന്നു. അവളുടേതായ വഴി തെളിച്ചു. ഇത്ര ചെറുപ്രായത്തില്‍ തന്നെ ഒരെഴുത്തുകാരിയായി. പ്രായത്തിനുമപ്പുറമാണ് അവളുടെ ചിന്തകളും കലയുമെല്ലാം. അവളുടെ വളർച്ചയെക്കുറിച്ച്, അനുഭവങ്ങളെക്കുറിച്ച് എല്ലാമുള്ള ഉൾക്കാഴ്ച ഈ പുസ്തകത്തിലൂടെ ലഭിക്കും. എല്ലാം ആശംസകളും മായ, നീ അഭിമാനമാണ്. സ്നേഹത്തോടെ ചാലു ചേട്ട...’ .– ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ വായിക്കുന്ന ചിത്രം പങ്കുവച്ച് ദുൽ‌ഖർ കുറിച്ചു.

ഈ പുസ്തകത്തിന്റെ വിജയാഘോഷ പാര്‍ട്ടിക്ക് നേരത്തേ ഉറങ്ങിപ്പോകരുതെന്നും ദുല്‍ഖര്‍ വിസ്മയയെ ചിരിയോടെ ഓര്‍മിപ്പിക്കുന്നുണ്ട്.

ദുൽഖറിന്റെ പോസ്റ്റ് ഇതിനോടകം വൈറലാണ്.