Tuesday 06 February 2024 10:12 AM IST : By സ്വന്തം ലേഖകൻ

‘നിങ്ങൾക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല നിങ്ങൾ’: ചർച്ചയായി എലിസബത്തിന്റെ കുറിപ്പ്

elizabeth-udayan

‌നടൻ ബാലയുടെ ഭാര്യ ഡോക്ടർ എലിസബത്ത് ഉദയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു.

നിങ്ങൾക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല നിങ്ങൾ എന്ന് തുടങ്ങുന്ന വരികളുള്ള കുറിപ്പാണ് എലിസബത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ഹൃദയശുദ്ധിയുള്ളവർ സ്നേഹിക്കുന്നവരിൽ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചാണ് കുറിപ്പിന്റെ ബാക്കി ഭാഗം.

ഭാര്യ എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ലെന്ന നടന്‍ ബാലയുടെ വെളിപ്പെടുത്തലിനു പിന്നാലെ, ‘എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മെ ഒന്നുമല്ലാതാക്കി കളയുന്ന ഒരാൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും’ എന്നർഥം വരുന്ന കുറിപ്പ് എലിസബത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ചത് വലിയ ചർച്ചയായിരുന്നു. അതിന്റെ തുടർച്ച പോലെയാണ് പുതിയ കുറിപ്പ്.

നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത്.

2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. സ്വന്തം യുട്യൂബ് ചാനൽ വഴി വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവയ്ക്കാറുണ്ട്.