Saturday 13 October 2018 03:36 PM IST : By സ്വന്തം ലേഖകൻ

‘‘ഞങ്ങളുടെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണിത്’’; സാജിദ് ഖാനുവേണ്ടി മാപ്പ് ചോദിച്ച് ഫറാ ഖാന്‍

farah-sajid

‘മീടൂ’ വിവാദത്തില്‍ കുടുങ്ങിയ സംവിധായകന്‍ സാജിദ് ഖാനുവേണ്ടി മാപ്പ് ചോദിച്ച് സംവിധായകയും സഹോദരിയുമായ ഫറാ ഖാന്‍. ട്വിറ്ററിലൂടെയാണ് മാപ്പപേക്ഷ.

സാജിദ് ഖാനെതിരെ വെളിപ്പെടുത്തലുമായി സഹ സംവിധായികയും മാധ്യമപ്രവര്‍ത്തകയും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പുതിയ ചിത്രമായ ഹൗസ്ഫുള്‍ 4 ന്റെ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ നടന്‍ അക്ഷയ് കുമാര്‍ ആവശ്യപ്പെട്ടു. അതോടെയാണ് ഫറാ ഖാന്‍ രംഗത്തെത്തിയത്.

‘‘ഞങ്ങളുടെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണിത്. നിലവിലെ സാഹചര്യം വളരെ ബുദ്ധിമുട്ടേറിയതാണ്. എന്റെ സഹോദരന്‍ അങ്ങിനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പ്രായശ്ചിത്തം ചെയ്യണം. സ്ത്രീകള്‍ക്കെതിരായ ആക്രമണം ഒരിക്കലും അനുവദിക്കില്ല. ഞാന്‍ എല്ലായിപ്പോഴും ദുരനുഭവം നേരിട്ട സ്ത്രീക്കള്‍ക്കൊപ്പമാണ്’’.– ഫറാ ഖാന്‍ കുറിച്ചു.

2011മുതല്‍ സാജിദിന്റെ അസിസ്റ്റന്റായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന, സഹപ്രവര്‍ത്തകയായ സലോനി ചോപ്രയ്ക്കാണ് ദുരനുഭവം ഉണ്ടായത്. മാനസികമായും ശാരീരികമായും സാജിദ് ഖാന്‍ പീഡിപ്പിച്ചെന്നാണ ചോപ്ര പരാതിയില്‍ പറഞ്ഞത്.