Thursday 14 February 2019 04:52 PM IST : By സ്വന്തം ലേഖകൻ

ഒക്ടോബർ 20ന് ലോകാവസാനം കൺമുന്നിൽ! ജിയോസ്റ്റോമിന്റെ ഭയപ്പെടുത്തുന്ന ട്രെയിലർ കാണാം

geostorm

ലോകാവസാനം പ്രമേയമാക്കി മറ്റൊരു ബ്രഹ്മാണ്ഡചിത്രം കൂടി ഹോളിവുഡിൽ ഒരുങ്ങുന്നു. ജിയോസ്റ്റോം എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡീൻ ഡെവ്ളിൻ ആണ്. ഇൻഡിപെൻഡൻസ് ഡേ, ഗോഡ്സില്ലാ തുടങ്ങിയവയുടെ നിർമാതാവായ ഡീൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

കാലാവസ്ഥ നിയന്ത്രണ ഉപഗ്രഹത്തിന്റെ നാശം മൂലം ലോകാവസാനം സംഭവിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ജെറാർഡ് ബട്ട്‌ലർ നായകനാകുന്ന സിനിമയിൽ അബി, അലക്സാന്‍ഡ്ര എന്നിവര്‍ മറ്റു വേഷങ്ങളിലെത്തുന്നു. ചിത്രം ഒക്ടോബർ 20ന് തിയറ്ററുകളിലെത്തും.