Thursday 15 February 2024 02:22 PM IST : By സ്വന്തം ലേഖകൻ

ചർച്ചയായി ‘ഫൂട്ടേജ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ: ഹിറ്റുകളുടെ എഡിറ്റർ ഇനി സംവിധായകൻ

footage

മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചർ‌ച്ചയാകുന്നു.

ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ഉള്ളത്. മലയാള സിനിമയിൽ സാധാരണ കാണുന്നതിൽ നിന്നു വേറിട്ട പോസ്റ്ററാണ് ‘ഫൂട്ടേജ്’നായി ഒരുക്കിയിരിക്കുന്നത്.

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

കോ പ്രൊഡ്യൂസർ – രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍ – അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

ഛായാഗ്രഹണം – ഷിനോസ്, എഡിറ്റര്‍ – സൈജു ശ്രീധരന്‍.