Tuesday 11 December 2018 11:55 AM IST : By സ്വന്തം ലേഖകൻ

‘‘രണ്ടു ലക്ഷം രൂപ തന്നാല്‍ ഒരു രാത്രി കൂടെ വരുമോ ? വേണമെങ്കില്‍ ഒരു മണിക്കൂറിനു രണ്ടു ലക്ഷം നല്‍കാം’’ ; അശ്ലീല സന്ദേശമയച്ചയാള്‍ക്ക് ഗായത്രി അരുണ്‍ കൊടുത്ത പണി

gayathri-new

സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശമയച്ചയാള്‍ക്ക്, സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പടെ പങ്കുവച്ച്, മറുപടി നൽകി പ്രശസ്ത സീരിയൽ താരം ഗായത്രി അരുണ്‍.

രണ്ടു ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരുമോ എന്നായിരുന്നു ഗായത്രിക്കു ലഭിച്ച സന്ദേശം. കാര്യങ്ങള്‍ രണ്ട് പേര്‍ക്കുള്ളില്‍ രഹസ്യമായിരിക്കും എന്നും വേണമെങ്കില്‍ ഒരു മണിക്കൂറിനു രണ്ടു ലക്ഷം നല്‍കാമെന്നും റോഹൻ കുര്യാക്കോസ് എന്ന ഇയാള്‍ സന്ദേശത്തിൽ പറയുന്നു.

എന്നാല്‍ അശ്ലീല സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടും സാമൂഹിക മാധ്യമങ്ങളിലെ ഇയാളുടെ പ്രൊഫൈല്‍ ലിങ്കുകളുമുള്‍പ്പടെ പങ്കുവച്ചുകൊണ്ടായിരുന്നു ഗായത്രിയുടെ പ്രതികരണം. താങ്കളുടെ അമ്മയുടേയും പെങ്ങളുടേയും സുരക്ഷയ്ക്കായി അവരെ ഞാന്‍ എന്റെ പ്രാര്‍ഥനകളില്‍ ഓര്‍മ്മിക്കുമെന്നും ഗായത്രി കുറിച്ചു.

ഗായത്രിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തു വന്നതോടെ സന്ദേശമയച്ച വ്യക്തിയുടെ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിന്ന് അപ്രത്യക്ഷമായി.