Thursday 02 April 2020 07:57 PM IST : By സ്വന്തം ലേഖകൻ

എന്നെ വിശ്വസിക്കൂ, നല്ല ദിനങ്ങള്‍ വരും! പ്രതീക്ഷ പകരുന്ന കുറിപ്പുമായി ഗായത്രി അരുണ്‍: പോസ്റ്റ് വൈറല്‍

gayathri

ലോക്ക് ഡൗണ്‍ കാലത്തെക്കുറിച്ച് നടി ഗായത്രി അരുണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍. നല്ല നാളെയുക്കുറിച്ചുള്ള ഊര്‍ജം പങ്കുവയ്ക്കുന്നതാണ് താരത്തിന്റെ കുറിപ്പ്.


താന്‍ കടല്‍ത്തീരത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് ഗായത്രിയുടെ പോസ്റ്റ്. മിക്കവര്‍ക്കും പുറത്തിറങ്ങാന്‍ അതിയായ ആഗ്രഹം തോന്നുന്നുണ്ടാകുമെന്നും എന്നാല്‍ വരാന്‍ പോകുന്ന ഒരു നല്ല നാളെയെ കരുതി അത് പാടില്ലെന്നും ഗായത്രി കുറിച്ചു. പുറത്തേക്കിറങ്ങാനുള്ള ഒരു വലിയ ആഗ്രഹം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാവും. കാറ്റ് അനുഭവിക്കാന്‍, കടലിനെ കേള്‍ക്കാന്‍, ചുറ്റിക്കറങ്ങാനും നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നേടാനും. പക്ഷേ എന്നെ വിശ്വസിക്കൂ, നല്ല ദിനങ്ങള്‍ വരും. നാമൊരു ദൌത്യത്തിലാണെന്ന് വിശ്വസിക്കുക. ഒരു മെച്ചപ്പെട്ട ഭൂമിയെ പുനര്‍നിര്‍മ്മിക്കാനുള്ള ദൌത്യം. എല്ലാവരും വീട്ടിലിരിക്കുക. ഒരു നല്ല നാളെയ്ക്കുവേണ്ടി കാത്തിരിക്കുക എന്നാണ് താരം കുറിച്ചത്.

Tags:
  • Movie News
  • Movies