Monday 06 December 2021 10:42 AM IST : By സ്വന്തം ലേഖകൻ

ആരാധനക്കുട്ടിക്ക് ക്യാമറ അത്ര ഇഷ്ടമല്ല...: മകളുടെ പുതിയ ചിത്രങ്ങൾ പങ്കുവച്ച്, ആശംസകളുമായി ഗീതു

geethu

മകൾ ആരാധനയ്ക്ക് ജൻമദിനാശംസകൾ നേർന്ന്, ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ‘We got a little princess who hates the camera. Happy birthday to our doll Aradhana’ എന്ന കുറിപ്പോടെയാണ് മകളുടെ ക്യൂട്ട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാജീവ് രവി–ഗീതു മോഹൻദാസ് ദമ്പതികളുടെ മകളായ ആരാധനയുടെ ഒമ്പതാം പിറന്നാളായിരുന്നു ഇന്നലെ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരപുത്രിക്ക് ആശംസകളുമായി എത്തുന്നത്.