Wednesday 15 September 2021 11:52 AM IST : By സ്വന്തം ലേഖകൻ

കാലം മാറും, മമ്മൂക്ക കൂടുതൽ ചെറുപ്പമാകും: വ്യത്യസ്ത കാലങ്ങളിലെ ചിത്രങ്ങള്‍ പങ്കുവച്ച് ജോർജ്

mammootty

കാലം മാറും ചുറ്റുമുള്ളതൊക്കെ മാറും. എന്നാൽ മമ്മൂക്കയ്ക്ക് മാത്രം മാറ്റമില്ല. പ്രായത്തെ തോൽപ്പിക്കുന്ന നിത്യയൗവനമായി അദ്ദേഹം മലയാളികൾക്കു മുന്നിൽ നിറഞ്ഞു നിൽക്കുന്നു.

ഇപ്പോഴിതാ, മമ്മൂട്ടിക്കൊപ്പമുള്ള തന്റെയും മക്കളുടെയും രണ്ട് കാലങ്ങളിലെ രണ്ട് ചിത്രങ്ങൾ മമ്മൂക്കയുടെ സന്തരസഹചാരിയായ ജോർജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് വൈറൽ. മക്കള്‍ കുട്ടികളായിരിക്കുമ്പോള്‍ മമ്മൂക്കയോടൊപ്പമുള്ള, 2015 ലെ ചിത്രവും 2021ലെ ഏറ്റവും പുതിയ ഒരു ചിത്രവുമാണിത്.

ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. രണ്ട് ചിത്രങ്ങളും നോക്കുമ്പോള്‍ കൂടുതല്‍ ചെറുപ്പമായ മമ്മൂക്കയെയാണ് പുതിയ ചിത്രത്തിൽ കാണാനാകുക.