Friday 14 December 2018 02:40 PM IST : By സ്വന്തം ലേഖകൻ

‘എങ്ക സ്‌റ്റേറ്റ് കേരളയാണോ... എങ്ക സി.എം വിജയൻ ആണോ...’; കേരള സോങ്ങുമായി ‘ഹിപ് ഹോപ് തമിഴ’: വിഡിയോ

hiphop

തമിഴ് സമകാലിക സംഗീതത്തിൽ യുവത്വത്തിന്റെ ഹരമാണ് ‘ഹിപ് ഹോപ് തമിഴ’യും അമരക്കാരൻ ആദിയും. റോക്കും തമിഴിന്റെ നാടൻ സംഗീതവും കലർത്തി ‘ഹിപ് ഹോപ് തമിഴ’ ഒരുക്കിയ ആൽബങ്ങളും സിനിമാ ഗാനങ്ങളും യുവാക്കൾ ഇരു കൈയും നീട്ടി സ്വീകരിച്ചവയാണ്.

‘വാടി പുള്ളേ വാടി...’ എന്നാരംഭിക്കുന്ന മെഗാഹിറ്റ് പ്രണയഗാനമാണ് ആദിയെ ജനകീയനാക്കിയത്. സ്വന്തം ജീവിത കഥ പറഞ്ഞ ‘മീസയെ മുറുക്ക്’ എന്ന ക്യാംപസ് ചിത്രം സംവിധാനം ചെയ്ത്, നായകനായി, വൻ വിജയം സ്വന്തമാക്കാനും ആദിക്കായി.

ഇപ്പോഴിതാ ‘ഹിപ് ഹോപ് തമിഴ’യുടെ പുതിയ ഗാനവും ആസ്വാദകരെ തേടിയെത്തിയിരിക്കുന്നു. എന്നാല്‍ ഇത്തവണ ഒരു പ്രത്യേകതയുള്ളത് പാട്ട് കേരളത്തെക്കുറിച്ചാണെന്നതാണ്. ‘നട്പേ തുണൈ’ എന്ന, താൻ നായകനാകുന്ന പുതിയ ചിത്രത്തിനായാണ് ഹിപ് ഹോപ് തമിഴ ‘കേരള സോങ്’ എന്ന പാട്ടൊരുക്കിയിരിക്കുന്നത്. സുന്ദർ.സി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനഘയാണ് നായിക. പാട്ട് വരികളെഴുതി ആപലിച്ചിരിക്കുന്നതും ഹിപ് ഹോപ് തമിഴയാണ്.

‘എങ്ക സ്റ്റേറ്റ് കേരളയാണോ... എങ്ക സി.എം വിജയൻ ആണോ...എങ്ക ഡാൻസ് കഥകളി ആണോ ...’ എന്നാരംഭിക്കുന്ന ഗാനം ഇതിനോടകം വൈറലാണ്.