വെള്ളാരം കണ്ണുകളുള്ള ആ നാടന്‍ പെണ്ണിനെ മലയാളക്കര മറന്നു കാണില്ല. കുറുമ്പും കുസൃതിയും പ്രണയവുമായി പ്രേക്ഷക മനസുകളിൽ കുടിയേറിയ പ്രിയപ്പെട്ട നായിക, ഇന്ദ്രജ! പതിനാല് വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ദ്രജ ക്യാമറയ്ക്കു മുന്നിലേക്ക് തിരിച്ചെത്തുകയാണ്.
വിശേഷങ്ങൾ ആവോളം പറയാനുണ്ട്...സിനിമയിൽ നിന്നും അവധിയെടുത്തതിനു പോയതിനു പിന്നിലുള്ള കാരണം. കുടുംബ വിശേഷങ്ങൾ, തിരിച്ചു വരവിലെ സന്തോഷം. ‘വനിത’ വായനക്കാർക്കായി ആ സുന്ദരി മനസു തുറക്കുകയാണ്. കൂട്ടത്തിൽ തനിക്കേറ്റവും പ്രിയപ്പെട്ട സഹതാരം കലാഭവൻ മണിയെക്കുറിച്ചും ഇന്ദ്രജ മനസു തുറന്നു...
അഭിമുഖത്തിനിടയിലെ അനർഘ നിമിഷങ്ങൾ...വിഡിയോ കാണാം ചുവടെ;
വിശദമായ വായനയ്ക്ക് വനിതാ വനിത ജൂലൈ ലക്കം കാണുക