Tuesday 18 February 2020 10:17 AM IST : By സ്വന്തം ലേഖകൻ

‘32 വർഷം മുമ്പ് ഈ ദിവസം എന്റെ ജീവിതത്തിലേക്ക് രണ്ടു നല്ല കാര്യങ്ങൾ കടന്നു വന്നു...’! പ്രണയം നിറയും പോസ്റ്റുമായി ജയറാം

jayaram-new

മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് ജയറാമും പാർവതിയും. ഇപ്പോഴിതാ, പാർവതിയെക്കുറിച്ച് ജയറാം സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് വൈറൽ. പാർവതിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്.

‘32 വർഷം മുമ്പ് ഈ ദിവസം എന്റെ ജീവിതത്തിലേക്ക് രണ്ടു നല്ല കാര്യങ്ങൾ കടന്നു വന്നു, എന്റ ആദ്യ സിനിമ അപരനും എന്റെ അശ്വതിയും...’ താരം കുറിച്ചു.

പ്രണയിച്ച് വിവാഹിതരായവരാണ് ജയറാമും അശ്വതി എന്ന പാർവതിയും. 25 വര്‍ഷം മുമ്പ് 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇവരുടെ വിവാഹം. 1988 ല്‍ ‘അപരന്‍’ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമയിൽ തുടക്കം കുറിച്ചത്.

ജയറാം – പാർവതി ദമ്പതികളുടെ മൂത്ത മകൻ കാളിദാസ് ഇപ്പോൾ സിനിമയിൽ സജീവമാണ്.