Saturday 15 February 2020 04:28 PM IST : By സ്വന്തം ലേഖകൻ

വേദിയിൽ, മെലിഞ്ഞു നീണ്ട മിമിക്രിക്കാരൻ പയ്യൻ! സുവർണ ഓർമകൾ പങ്കുവച്ച് ജയറാം

jayaram

മിമിക്രിയിൽ നിന്നാണ് മലയാളത്തിന്റെ കുടുംബനായകൻ ജയറാം സിനിമയിലേക്ക് വന്നത്. കലാഭവനിലൂടെ കേരളത്തിലെ പ്രിയപ്പെട്ട മിമിക്രി താരങ്ങളിൽ ഒരാളായി വളർന്ന താരം ഇപ്പോഴിതാ മിമിക്രിയിൽ സജീവമായിരുന്ന കാലത്തെ ചില ഓർമച്ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നു.

ഒരു നോട്ടീസും വേദിയില്‍ മിമിക്രി അവതരിപ്പിക്കുന്ന തന്റെ ചിത്രവുമാണ് ഗോൾഡൻ മെമ്മറീസ് എന്ന കുറിപ്പോടെ താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

6 യൂണിവേഴ്സിറ്റി അവാർഡ് ജേതാക്കൾ ഒന്നിച്ച് ഒരേ വേദിയിൽ മിമിക്രിയും മോണോ ആക്ടും അവതരിപ്പിക്കുന്നതിന്റെ അറിയിപ്പാണ് നോട്ടീസിൽ. 1983 ആഗസ്റ്റ് 27 ന് ആയിരുന്നു, ‘ട്രെയിൻ 83’ എന്ന് പേരിട്ട പരിപാടി.