Tuesday 24 May 2022 09:22 AM IST : By സ്വന്തം ലേഖകൻ

ഫോട്ടോ വീട്ടിൽ കാണിക്കാൻ സ്മാർട് ഫോൺ ഇല്ല, ആരാധികയ്ക്ക് സെൽഫി ഫ്രെയിം ചെയ്ത് നൽകി ജയസൂര്യ: വിഡിയോ

jayasurya

ആരാധികയ്ക്ക് സർപ്രൈസ് സമ്മാനം നൽകുന്ന നടൻ ജയസൂര്യയുടെ വിഡിയോ വൈറൽ. പനമ്പള്ളിനഗറിലെ ടോണി ആൻഡ് ഗൈ കടയിലെ ഹൗസ്ക്ലീനിങ് സ്റ്റാഫ് ആയ പുഷ്പയ്ക്കാണ് ജയസൂര്യയുടെ സമ്മാനം ലഭിച്ചത്.

കടയില്‍ ജയസൂര്യ വരുന്നുണ്ടെന്ന് അറിഞ്ഞതു മുതൽ അദ്ദേഹത്തെ നേരിൽ കാണാമല്ലോ എന്ന സന്തോഷത്തിലായിരുന്നു പുഷ്പ.

പുഷ്പ തന്റെ കടുത്ത ആരാധികയാണെന്നറിഞ്ഞ ജയസൂര്യ പരിചയപ്പെട്ടതിനു ശേഷം സ്വന്തം ഫോണിൽ പുഷ്പയോടൊപ്പം ഒരു സെൽഫിയെടുത്തു. എന്നാൽ ഈ ഫോട്ടോ സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ കാണിക്കാൻ പുഷ്പയുടെ കയ്യിൽ ഉള്ളത് സ്മാർട് ഫോൺ ആയിരുന്നില്ല.

ഇത് മനസിലാക്കിയ ജയസൂര്യ, കടയിൽ നിന്നു പോകുന്നതിനു മുമ്പ് തന്റെ ഫോണിൽ എടുത്ത ഫോട്ടോ ഫ്രെയിം ചെയ്ത് പുഷ്പയ്ക്ക് സമ്മാനിക്കുകയായിരുന്നു. പുഷ്പ പോലും അറിയാതെ തനിക്കൊപ്പമുണ്ടായിരുന്ന സഹായിയെ വെളിയിൽ വിട്ടാണ് മിനിറ്റുകൾക്കുള്ളിൽ ആ മനോഹര ചിത്രം ഫ്രെയിമിനുള്ളിലാക്കി പ്രിയപ്പെട്ട ആരാധികയ്ക്കു നൽകിയത്.