Tuesday 20 July 2021 09:14 AM IST : By സ്വന്തം ലേഖകൻ

പ്രൊഡ്യൂസർ ലോക്ക്ഡ്: ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്ന ഫൺ റൈഡ് ഒരുങ്ങുന്നു

jayasurya

മലയാളത്തിന്റെ പ്രിയയുവതാരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമാതാവ്. ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ലിസ്റ്റിന്‍ സ്റ്റീഫൻ എന്നിവർ ഒന്നിച്ചുള്ള ഒരു ചിത്രം മൂവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

‘Producer Locked. Chacko n Me again.... Stay tuned for a Fun ride....’ എന്ന കുറിപ്പോടെയാണ് ജയസൂര്യ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.