Wednesday 04 November 2020 06:46 PM IST : By സ്വന്തം ലേഖകൻ

സണ്ണിയായി ജയസൂര്യ ; നൂറാം ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കർ

jayasu

ജയസൂര്യയുടെ നൂറാം ചിത്രം പ്രഖ്യാപിച്ചു. സണ്ണിയെന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കറാണ്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. മലയാളത്തിലെ പ്രധാന താരങ്ങളുടെയെല്ലാം പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്.  രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണ് സണ്ണി.

Tags:
  • Movies