Monday 14 September 2020 03:15 PM IST : By സ്വന്തം ലേഖകൻ

മമ്മൂട്ടി–മഞ്ജു വാരിയർ ചിത്രത്തിന്റെ സംവിധായകന്‍ വിവാഹിതനായി! ജോഫിന് കൂട്ടായി ആൻസി

jofin

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിച്ച്, ചിത്രീകരണ ഘട്ടത്തിലുള്ള ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജോഫിൻ ടി.ചാക്കോ വിവാഹിതനായി. ആൻസിയാണ് വധു.

മഞ്ജു വാരിയർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. വ്യത്യസ്ത വേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്നതും മറ്റൊരു ഹൈലൈറ്റ്. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി.എൻ.ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.