Saturday 27 April 2019 03:19 PM IST : By സ്വന്തം ലേഖകൻ

ഗർഭിണിയായ ഭാര്യയെ ഉപേക്ഷിച്ചോ? ജസ്റ്റിന്‍ ബീബര്‍ നിയമനടപടിക്ക്

justin-new

ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഗർഭിണിയായ ഭാര്യയെ ഉപേക്ഷിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എന്നാൽ വാർത്ത സത്യമല്ലെന്നും വ്യാജ പ്രചരണത്തിനെതിരെ ബീബര്‍ നിയമനടപടിക്കൊരുങ്ങുന്നതായുമാണ് പുതിയ റിപ്പോർട്ട്.

ജസ്റ്റിന്‍ ബീബര്‍ ഭാര്യ ഹെയ്ലി ബാള്‍ഡ് വിന്നിനെ ഉപേക്ഷിച്ചെന്നാണ് ഓകെ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബീബറും ഹെയ്ലിയും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും അവര്‍ വേര്‍പിരിയുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വാര്‍ത്തയ്ക്കെതിരെ ബീബര്‍ നിയമനടപടികള്‍ സ്വീകരിച്ചേക്കുമെന്നുമാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങളിൽ നിന്നറിയുന്നത്.

ഗാനരചയിതാവ്, നിര്‍മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ജസ്റ്റിന്‍ ബീബര്‍. 2011, 2012, 2013 വര്‍ഷങ്ങളില്‍ ഫോര്‍ബ്സ് മാസിക ലോകത്തിലെ പത്ത് മുന്‍നിര സെലിബ്രിറ്റികളുടെ പട്ടികയില്‍ ബീബറെ ഉള്‍പെടുത്തിട്ടുണ്ട്.