Wednesday 14 November 2018 03:32 PM IST : By സ്വന്തം ലേഖകൻ

കാജൽ അഗർവാളിനെ പൊതുവേദിയിൽ പരസ്യമായി ചുംബിച്ചു; വിവാദമായി ഛായാഗ്രാഹകന്റെ പ്രവൃത്തി

kajal-new

തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാളിനെ പൊതുവേദിയിൽ പരസ്യമായി ചുംബിച്ച് ഛായാഗ്രാഹകന്‍. കാജല്‍ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം കവചത്തിന്റെ ടീസര്‍ ലോഞ്ചിങ്ങിനിടെയാണ് സംഭവം. ഛായാഗ്രാഹകന്‍ ഛോട്ടാ.കെ.നായിഡുവാണ് വിവാദ സംഭവത്തിലെ നായകൻ.

ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുകയായിരുന്നു കാജല്‍. അതിനിടെ തന്റെ പേരു പറഞ്ഞപ്പോൾ നായിഡു അപ്രതീക്ഷിതമായി കാജലിന്റെ കവിളില്‍ ചുംബിക്കുകയായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും മാധ്യമപ്രവര്‍ത്തകരും നിറഞ്ഞ സദസ്സില്‍ നായിഡുവിന്റെ പ്രവൃത്തി വന്‍ വിമര്‍ശനങ്ങള്‍ക്കു വഴിതെളിച്ചു.

‘‘മെഹ്റീന്‍ കൗര്‍ കാജലിനെ ചുംബിച്ചു. അപ്പോള്‍ സംഗീത സംവിധായകന്‍ തമന്‍ പറഞ്ഞു, എനിക്കും കാജല്‍ അഗര്‍വാളിനെ ചുംബിക്കണം. എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്നും അയാള്‍ പറഞ്ഞു. എന്തു കൊണ്ട് എനിക്ക് കാജലിനെ ചുംബിച്ചു കൂടാ..? അതുകൊണ്ടാണു ചുംബിച്ചത്’’ എന്നായിരുന്നു നായിഡുവിന്റെ വിശദീകരണം. ഇതും വലിയ വിവാദമായിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും നായിഡുവിനെതിരെ പ്രതിഷേധം കത്തിത്തുടങ്ങി.