Friday 21 June 2024 10:56 AM IST : By സ്വന്തം ലേഖകൻ

‘സ്റ്റൈലിഷ് ആൻഡ് കൂൾ’ ലുക്കിൽ കല്യാണി, പുതിയ ചിത്രങ്ങൾ പങ്കുവച്ച് താരം

kalyani

സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ സിനിമയുടെ പ്രിയയുവനായിക കല്യാണി പ്രിയദർശൻ. ‘Shaking it off, like it’s a Polaroid picture’ എന്ന കുറിപ്പോടെ താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ഫോട്ടോസിനു താഴെ നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

നീല കളറിലുള്ള ഔട്ട്ഫിറ്റാണ് ചിത്രത്തിൽ താരം അണിഞ്ഞിരിക്കുന്നത്. ഹാഫ് സ്ലീവോടുകൂടിയ ഷിമ്മറിങ് ഡ്രെസ്സ് ആണിത്.

സംവിധായകനായ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളായ കല്യാണി ചുരുങ്ങിയ കാലത്തിനിടെ നടിയെന്ന നിലയിൽ ശ്രദ്ധേയയായ താരപുത്രിയാണ്. സോഷ്യൽ മീഡിയയിലും സജീവമാണ്. മലയാളത്തിൽ ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രമാണ് കല്യാണിയുടെതായി അടുത്തിടെ തിയറ്ററുകളിലെത്തിയത്.