Wednesday 21 July 2021 09:59 AM IST : By സ്വന്തം ലേഖകൻ

‘ആര്‍ട് ഓഫ് ബാലൻസ്’: ഒരു കാലിൽ ബാലൻസ് ചെയ്ത് കീർത്തിയുടെ യോഗ: വിഡിയോ

keerthi

തന്റെ യോഗ വിഡിയോ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയനായിക കീർത്തി സുരേഷ്. ‘ആര്‍ട് ഓഫ് ബാലൻസ്’ എന്ന കുറിപ്പോടെയാണ് ഒരു കാലിൽ ബാലൻസ് ചെയ്ത് നിൽക്കുന്ന യോഗമുറയുടെ വിഡിയോ താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മഹാനടി എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ കീര്‍ത്തി മഹേഷ് ബാബു നായകനാകുന്ന സര്‍കാരു വാരി പാട്ടയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.