Tuesday 30 April 2024 03:49 PM IST : By സ്വന്തം ലേഖകൻ

ഇന്റർനാഷനൽ ഡാൻസ് ഡേയിൽ കീർത്തിയുടെ നൃത്തം: ചിത്രങ്ങൾ വൈറൽ ‌

keerthy

ഇന്റർനാഷനൽ ഡാൻസ് ഡേയിൽ ഒരു പരിപാടിക്കിടെ നൃത്തം ചെയ്യുന്ന തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയനായിക കീർത്തി സുരേഷ്.

ഇന്റർനാഷനൽ ഡാൻസ് ഡേ എന്ന ഹാഷ്ടാഗോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളും നടി കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

ബാലതാരമായി സിനിമയിലേക്കെത്തിയ കീര്‍ത്തി ആദ്യം അഭിനയിക്കുന്നത് പൈലറ്റ്‌സ് എന്ന ചിത്രത്തിലാണ്. ഗീതാഞ്ജലി എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായികയായാണ് പിന്നീട് എത്തിയത്. മഹാനടിയിലെ അഭിനയത്തിന് നാഷനല്‍ അവാര്‍ഡ് ലഭിച്ചു.