Friday 11 January 2019 04:31 PM IST : By സ്വന്തം ലേഖകൻ

ഒന്നാമനായി നായകൻ! വിപണി മൂല്യത്തിൽ ബോളിവുഡ് താരങ്ങളെ വെട്ടി കോഹ്ലി; പട്ടിക പുറത്ത്

kohli-new

കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാണിജ്യ മൂല്യമുള്ള താരങ്ങളിൽ വിരാട് കോഹ്ലി ഒന്നാമൻ. 17.09 കോടി ഡോളറാണ് 2018 ൽ ഇന്ത്യൻ നായകന്റെ വിപണി മൂല്യം. ഏകദേശം 1,200 കോടി രൂപയാണിത്. 2017 ലും കോഹ്ലി തന്നെയായിരുന്നു പട്ടികയില്‍ മുന്നില്‍. 2018 നവംബറിലെ കണക്കനുസരിച്ച് 24 ബ്രാന്‍ഡുകളുടെ പ്രചാരകനാണ് കോഹ്ലി. ‘ഡഫ് ആന്‍ഡ് ഫെല്‍പ്സ്’ എന്ന സ്ഥാപനമാണ് പട്ടിക പുറത്തുവിട്ടത്.

ബോളിവുഡ് നടി ദീപിക പദുക്കോണാണ് രണ്ടാം സ്ഥാനത്ത്. 21 ബ്രാന്‍ഡുകളുടെ പ്രചാരകയായ ദീപികയുടെ മൂല്യം 10.25 കോടി (720 കോടി രൂപ) ഡോളറാണ്. മൂന്നാം സ്ഥാനത്ത് നടന്‍ അക്ഷയ് കുമാറും ( 478 കോടി രൂപ) നാലാം സ്ഥാനത്ത് രണ്‍വീര്‍ സിംഗും (447 കോടി രൂപ) അഞ്ചാം സ്ഥാനത്ത് ഷാരൂഖ് ഖാനുമാണ് (431 കോടി രൂപ). 2017 ല്‍ ഷാരൂഖ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു.

ആദ്യ ഇരുപത് പേരില്‍ ബോളിവുഡ് താരങ്ങളാണ് കൂടുതൽ. കായിക രംഗത്തു നിന്ന് സച്ചിന്‍, ധോണി, പി.വി സിന്ധു എന്നിവരാണ് പട്ടികയിലുള്ളത്. ധോണി 12-ാം സ്ഥാനത്തും സച്ചിന്‍ 14-ാം സ്ഥാനത്തുമാണ്. പി.വി സിന്ധു 2017 ലേതു പോലെ 15-ാം സ്ഥാനത്താണ്.