Wednesday 01 April 2020 03:00 PM IST : By സ്വന്തം ലേഖകൻ

‘നീനാ നിനക്ക് കാലത്ത് പുട്ട് തന്നെ വേണം ന്ന് നിർബന്ധമുണ്ടോ....’! പുട്ടും കുറ്റിയിൽ ചില്ലിടാൻ മറന്ന് പോയ ‘ലെ കൃഷ്ണ ശങ്കർ’

krishna-shankar

ലോക്ക് ഡൗണ്‍ കാലത്ത് എല്ലാ സിനിമാ താരങ്ങളും തിരക്കുകളൊഴിഞ്ഞ് വീടിനുള്ളിൽ തന്നെയാണ്. തങ്ങളുടെ ലോക്ക് ഡൗൺ അനുഭവങ്ങളും കൊറോണ ബോധവൽക്കരണ പോസ്റ്റുകളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പല താരങ്ങളും ആരാധകർക്കായി പങ്കുവയ്ക്കുന്നുമുണ്ട്. അതിൽ രസകരമായ ഒന്നാണ് യുവനായകന്‍ കൃഷ്ണ ശങ്കര്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത സെൽഫ് ട്രോൾ.

‘നീനാ നിനക്ക് കാലത്ത് പുട്ട് തന്നെ വേണം ന്ന് നിർബന്ധമുണ്ടോ.... ദോശയായാൽ കൊഴപ്പം ഇല്ലല്ലോ ! ല്ലേ...... ’ ലെ പുട്ടും കുറ്റിയിൽ ചില്ലിടാൻ മറന്ന് പോയ ഞ്യാൻ....’ എന്ന കുറിപ്പോടെയാണ് താൻ പുട്ടുണ്ടാക്കി അബദ്ധം പിണഞ്ഞ ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രവും കുറിപ്പും ഇതിനോടകം വൈറൽ ആണ്.