Saturday 16 February 2019 04:52 PM IST : By സ്വന്തം ലേഖകൻ

ഇതാണ് ‘കുമ്പളങ്ങിയിലെ കല്യാണം’! മേക്കിങ് വിഡിയോ ഹിറ്റ്

kumbalangi-new

മലയാളി പ്രേക്ഷകർക്ക് ഒരു പുതിയ ദൃശ്യാനുഭവമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ നവാഗതനായ മധു.സി.നാരായണൻ സംവിധാനം ചെയ്ത ചിത്രം സൗബിൻ, ഷെയിൻ, ഫഹദ് എന്നിവരുടെ പ്രകടനത്താലും പുതുമയേകുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ മേക്കിങ് വിഡിയോ പുറത്തു വന്നിരിക്കുന്നു. ശ്യാം പുഷ്ക്കരൻ ഡയറീസ് എന്ന പേരിലാണ് അണിയറക്കാർ വിഡിയോ പുറത്തു വിട്ടിരിക്കുന്നത്.

ചിത്രത്തിൽ ഷെയ്ന്റെ സുഹൃത്തായി അഭിനയിച്ച പ്രശാന്തിന്റെ വിവാഹ വേളയിലുള്ള നാടൻ പാട്ടിന്റെ ദൃശ്യങ്ങളാണ് മേക്കിങ് വീഡിയോയിലുള്ളത്. ഇപ്റ്റയുടെയും പാണ്ഡവാസ് ഇളന്തലക്കൂട്ടത്തിന്റേയും നേതൃത്വത്തിലുള്ള കലാകാരന്മാരുടെ പ്രകടനമാണിത്. വിഡിയോ ഇതിനോടകം വൈറലാണ്.