Thursday 03 April 2025 10:39 AM IST : By സ്വന്തം ലേഖകൻ

‘വൈഫി ഫോര്‍ ലൈഫി’: ദാമ്പത്യത്തിന്റെ ഇരുപതാം വാർഷികം ആഘോഷിച്ച് കുഞ്ചാക്കോ ബോബനും പ്രിയയും

kunchakkoboban

ദാമ്പത്യത്തിന്റെ ഇരുപതാം വാർഷികം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. പ്രിയയ്ക്കും മകനുമൊപ്പമുള്ള ചിത്രവും പ്രിയയുടെ മനോഹരമായ ഒരു വിഡിയോയും പങ്കുവച്ച് താരം പ്രിയപ്പെട്ടവൾക്ക് വിവാഹ വാർഷികാശംസകൾ നേർന്നു.

‘Twenty years of absolute Chaotic love. And am loving it…..!!!! Happy wedding Anniversary Wifey’ എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഷോര്‍ട്ട് വിഡിയോയില്‍ ‘വൈഫി ഫോര്‍ ലൈഫി’ എന്നെഴുതിയ ഗിഫ്റ്റ് ബോക്സ് കാണാം.

സഹതാരങ്ങളും ആരാധകരുമടക്കം നിരവധിയാളുകളാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.