Thursday 18 April 2019 09:12 AM IST : By സ്വന്തം ലേഖകൻ

ചാക്കോച്ചൻ അച്ഛനായി! പൊന്നോമനയെ വരവേറ്റ് കുടുംബം

chakkochan-new

മലയാളത്തിന്റെ പ്രിയതാരം ചാക്കോച്ചൻ അച്ഛനായി. തനിക്ക് ആൺകുഞ്ഞ് പിറന്ന സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ആരാധകരുമായി പങ്കു വച്ചത്. കുഞ്ഞിന്റെ കാൽപാദങ്ങളുടെ ചിത്രം സഹിതമായിരുന്നു കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്.

“എല്ലാവരുടേയും സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി. കുഞ്ചാക്കോ ജൂനിയര്‍ എല്ലാവര്‍ക്കും സ്നേഹം അറിയിക്കുന്നു.” ചാക്കോച്ചൻ കുറിച്ചു.

റിമ കല്ലിങ്കല്‍, അനു സിതാര, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, സംയുക്താ മേനോന്‍, അപര്‍ണ്ണ ബാലമുരളി, ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയ, ധര്‍മജന്‍ ബോള്‍ഗാട്ടി, ആന്‍ അഗസ്റ്റിന്‍ തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ പോസ്റ്റിനു താഴെ ആശംസകളുമായെത്തി.

2005 ലാണ് കുഞ്ചാക്കോ ബോബന്‍ പ്രിയ സാമുവേലിനെ വിവാഹം കഴിച്ചത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്‍-പ്രിയ ദമ്പതികള്‍ക്ക് പൊന്നോമന പിറന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ ആരാധകരും ഇരട്ടി സന്തോഷത്തിലാണ്.