Monday 27 July 2020 09:25 AM IST : By സ്വന്തം ലേഖകൻ

ഇതാണ് തൊണ്ണൂറുകളിലെ ഫ്രീക്ക് ചാക്കോച്ചൻ! ‘ബാക്ക്ബെഞ്ചർ ലൈഫ്’ ചിത്രം പോസ്റ്റ് ചെയ്ത് താരം

kunchakko-boban

തന്റെ കോളജ് കാല ഫ്രീക്ക് ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. ‘ബാക്ക്ബെഞ്ചർ ലൈഫ്’ എന്ന് കുറിച്ചുകൊണ്ട് സുഹൃത്തിനോടൊപ്പമുള്ളൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ക്ലാസ്സിൽ നിന്ന് മുങ്ങൽ, സുഹൃത്തിൽ നിന്ന് കടംവാങ്ങിയ യമഹ ഓടിക്കൽ, മഴ ഇതൊക്കെയായിരുന്നു തൊണ്ണൂറുകളിലെ ത്രിൽ എന്നും ഈ നിധി അയച്ചു തന്നതിന് വിനീതിന് ഒത്തിരി നന്ദിയെന്നും കുറിച്ചുകൊണ്ടാണ് ചാക്കോച്ചൻ ഫെയ്സ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം ചിത്രവും കുറിപ്പും വൈറൽ ആണ്.