Tuesday 07 December 2021 09:30 AM IST : By സ്വന്തം ലേഖകൻ

‘ഭീമന്റെ വഴി …. ഒരു ഭീമൻ നാഗശലഭം വന്നപ്പോൾ’: വിഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

kunchakko-boban

ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ‘ഭീമൻ’ അതിഥിയുടെ വിഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. ഒരു വലിയ നാഗശലഭമാണ് ചാക്കോച്ചനൊപ്പം വിഡിയോയിൽ.

ചാക്കോച്ചന്റെ കാലിൽ ശലഭം വന്നിരിക്കുന്നതും താരം ശലഭത്തെ കൗതുകത്തോടെ നോക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. ‘ഭീമന്റെ വഴി …. ഒരു ഭീമൻ നാഗശലഭം വന്നപ്പോൾ’ എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ചെമ്പൻ വിനോദ് തിരക്കഥയെഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴിയാണ് തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചാക്കോച്ചന്റെ പുതിയ ചിത്രം. ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.