മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരപുത്രിയാണ് മനോജ് കെ ജയന്റെയും ഉർവശിയുടെയും മകള്‍ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള സ്നേഹ നിമിഷങ്ങള്‍ കുഞ്ഞാറ്റ സോഷ്യൽ മീഡിയയിൽ വയ്ക്കാറുണ്ട്. ഇപ്പോഴിതാ താരപുത്രിയുടെ ചില സ്റ്റൈലിഷ് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
ഇപ്പോഴിതാ, തേജ ലക്ഷ്മിയും ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഒരു കഫേയിലായിരുന്നു താരപുത്രിമാരുടെ ഒത്തുചേരൽ. ‘നെപ്പോട്ടിസം ടേക്ക് ഓവർ’ എന്ന കുറിപ്പോടെ കുഞ്ഞാറ്റ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഈ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
വിദേശത്തു പഠനം പൂർത്തിയാക്കിയ കുഞ്ഞാറ്റ ഇപ്പോൾ നാട്ടിൽ അവധി ആഘോഷിക്കുകയാണ്. മീനാക്ഷിയുടെ ഉന്നതപഠനം ചെന്നൈയിൽ ആയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്.