Wednesday 03 January 2024 10:41 AM IST : By സ്വന്തം ലേഖകൻ

വൻ മേക്കോവറിൽ ആസിഫ് അലി...‘ലെവൽ ക്രോസ്’ ടൈറ്റിൽ മോഷൻ പോസ്റ്റർ എത്തി

asif-ali

സംവിധായകൻ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ‘ലെവൽ ക്രോസ്’ന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ എത്തി. ആസിഫ് അലി നായകനായ ചിത്രം അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി. പിള്ള നിർമിക്കുന്നു. ജീത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഷറഫുദ്ദീൻ, അമലപോൾ എന്നിവർ മറ്റു പ്രധാന വേഷത്തിൽ എത്തുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ‌മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തില്‍. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമായ ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്.

വിശാൽ ചന്ദ്രശേഖറാണ് സംഗീതം ഒരുക്കുന്നത്. വരികൾ - വിനായക് ശശികുമാർ. ഛായാഗ്രഹണം - അപ്പു പ്രഭാകർ. ദീപു ജോസഫ് ആണ് എഡിറ്റർ. സംഭാഷണം - ആദം അയൂബ്ബ്.