Tuesday 18 June 2019 10:19 AM IST : By സ്വന്തം ലേഖകൻ

പ്രണയവും വർണങ്ങളും ആകാംക്ഷയുടെ തുടിപ്പും! ലൂക്കയുടെ ട്രെയിലറെത്തി

luca

മനോഹരമായ കാഴ്ചകൾ കോർത്ത ഒരു ഫീൽഗുഡ് എന്റർടെയ്നർ ഉറപ്പ് നൽകി ലൂക്കയുടെ ട്രെയിലർ. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ അഹാന കൃഷ്ണയാണ് നായിക.

നവാഗത സംവിധായകന്‍ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ‘ലൂക്ക’, ലൂക്ക എന്ന ശിൽപിയുടെയും നിഹാരിക എന്ന പെൺകുട്ടിയുടെയും കഥ പറയുന്നു.

പ്രണയത്തിനൊപ്പം ആകാംക്ഷയും സൃഷ്ടിക്കുന്നതാണ് ലൂക്കയുടെ ട്രെയിലർ. മൃദുല്‍ ജോര്‍ജ് തിരക്കഥയെഴുതുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നവാഗതനായ നിമിഷ് രവിയാണ് ക്യാമറ.