Monday 24 September 2018 11:19 AM IST : By സ്വന്തം ലേഖകൻ

റേസ് ട്രാക്കില്‍ കാർ പറപ്പിച്ച് മാഡി; ബെന്‍സിന്റെ ഏറ്റവും വേഗമേറിയ കാറിൽ താരത്തിന്റെ സ്വപ്ന സാഫല്യം: വിഡിയോ കാണാം

mmmm

മെഴ്സിഡസ് ബെന്‍സിന്റെ സൂപ്പര്‍കാര്‍ എം.എം.ജി.ജി.ടി പോര്‍ച്ചുഗലിലെ ഫോരോ ഐലന്റിലെ റേസ് ട്രാക്കിലൂടെ പറപ്പിച്ച് ഇന്ത്യൻ സിനിമയിലെ ഒരേയൊരു മാഡി മാധവൻ. വാഹന പ്രേമിയായ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ഇതിലൂടെ സാധ്യമായത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഈ ‘വേഗയോട്ട’ത്തിന് അവസരം നല്‍കിയ മുംബൈയിലെ ബെന്‍സ് ഡീലറായ ലാന്‍ഡ് മാര്‍ക്ക് ഡീലറിനോട് താരം നന്ദി പറയുന്നുണ്ട്.

ബെന്‍സിന്റെ ഏറ്റവും വേഗമേറിയ കാറാണ് ജി.ടി.ആര്‍. 4 ലിറ്റര്‍ വി 8 എന്‍ജിനാണ് വാഹനത്തിനുള്ളത്. 430 കിലോവാട്ട് കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട് എന്‍ജിന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.6 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന കാറിന്റെ ഉയര്‍ന്ന വേഗം 318 കിലോമീറ്ററാണ്. റേസ് ട്രാക്കില്‍ വാഹനം ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോയും മാധവന്‍ പങ്കുവെച്ചിട്ടുണ്ട്.